കണ്ണൂർ: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ മെയിൽ നഴ്സ് അറസ്റ്റില്‍.
കൂത്തുപറമ്ബ് താലൂക്ക് ആസ്പത്രിയിലെ നഴ്സ് പേരാവൂർ കൊച്ചുകണ്ടത്തില്‍ ഡാനിയേലിനെയാണ് കൂത്തുപറമ്ബ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മുറിവില്‍ മരുന്നുവെച്ച് കെട്ടുന്നതിനിടെ ഡാനിയേല്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു.