വിതുര:നഴ്സിന് ആംബുലൻസില്‍ സുഖപ്രസവം.വിതുരയില്‍ നിന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് നഴ്സായിരുന്ന യുവതിക്ക് ആംബുലൻസില്‍ സുഖപ്രസവം നടന്നത്.
.വിതുര ആനപ്പാറ മണലി ചെറുമണലി ആറ്റരികത്ത് വീട്ടില്‍ രാഹുലിന്റെ ഭാര്യ സത്യയാണ് (27) ആംബുലൻസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.
ഞായറാഴ്ച രാത്രി 1.30നായിരുന്നു പ്രസവവേദന തുടങ്ങിയത്.ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് വരുംവഴി നെടുമങ്ങാടിന് സമീപം കരിപ്പൂര്‍ കൊറളിയോട് എത്തിയപ്പോള്‍ പ്രസവവേദന കലശലാകുകയും തുടര്‍ന്ന് ആംബുലൻസില്‍ പ്രസവിക്കുകയുമായിരുന്നു.ഭര്‍ത് താവ് രാഹുലും,യുവതിയുടെ അമ്മ ഇന്ദിരയും ഒപ്പമുണ്ടായിരുന്നു. മൂവരും ചേര്‍ന്ന് ആംബുലൻസില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. ഇന്ദിരയും നേരത്തേ നഴ്സായിരുന്നു.
പ്രസവം കഴിഞ്ഞയുടൻ സത്യയെ നെടുമങ്ങാട് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്മയും,കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു.