IndiaNEWS

കോര്‍പ്പറേഷൻ ബസുകളില്‍ മദ്യക്കുപ്പികള്‍ കൊണ്ടുപോകാൻ അനുവദിക്കണം; ആവശ്യവുമായി എക്‌സ് സര്‍വീസ്‌മെൻ അസോസിയേഷൻ

ബംഗളൂരു:കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷൻ ബസുകളില്‍ മദ്യക്കുപ്പികള്‍ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് കര്‍ണാടക എക്‌സ് സര്‍വീസ്‌മെൻ അസോസിയേഷൻ ഗഡാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മെമ്മോറാണ്ടം നല്‍കി.
രാജ്യത്തെ സൈനികര്‍ക്കും വിമുക്തഭടന്മാര്‍ക്കും നല്‍കുന്ന മദ്യക്കുപ്പികള്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് എക്‌സ് സര്‍വീസ്‌മെൻ അസോസിയേഷൻ്റെ ആവശ്യം.മുൻപ് ഇവ ബസുകളില്‍ കയറ്റി അയക്കുമായിരുന്നു.എന്നാല്‍ ഇപ്പോൾ എക്സൈസ് നിയമം കാരണം ‍കണ്ടക്ടര്മാര്‍ കുപ്പികള്‍ കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്ന് അസോസിയേഷൻ ആരോപിച്ചു.

Back to top button
error: