കണ്ണൂർ: തെരുവു നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് മരണപ്പെട്ട കണ്ണൂർ മുഴപ്പിലങ്ങാട്ടെ നിഹാൽ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു.
ഈ മാസം 11നാണ് മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദ് – നുസീഫ ദമ്പതികളുടെ മകൻ നിഹാൽ നൗഷാദ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് തെരുവുനായ ആക്രമണത്തിൽ മരണപ്പെട്ടത്.