പത്തനംതിട്ട: സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും ഒരു മരണം കൂടി. പത്തനംതിട്ട പന്തളം കരക്കാട് വടക്ക് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം.പനി ബാധിച്ച് ഗുരുതര നിലയിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്ബാണ് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
മഴ ആരംഭിച്ചതോടെ പത്തനംതിട്ടയിലെ മലയോര മേഖലിയിലടക്കം പനി ബാധിതരുടെ എണ്ണം വർധിച്ചിരിക്കുകയാണ്.എലിപ്പനി ബാധിച്ച് നാലു പേരും ഡെങ്കിപ്പനി ബാധിച്ച് ഒരു വയസ്സുള്ള കുഞ്ഞുമുൾപ്പടെ ഇവിടെ മരിച്ചിരുന്നു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിരവധി പേരാണ് ദിനംപ്രതി പനിക്ക് ചികിത്സതേടി എത്തുന്നത്.