പത്തനംതിട്ട: പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചതായും എതിര്‍ത്തപ്പോള്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും കാട്ടി വീട്ടമ്മ ആറന്മുള പോലീസില്‍ പരാതി നല്‍കി.
കടമ്മനിട്ട ദേവീക്ഷേത്രത്തിലെ പൂജാരി മഹേഷിനെതിരേയാണ് കേസ്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പൂജാരിക്ക് എതിരെ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം. പരാതിക്കാരിയുടെ ഗൃഹ പ്രവേശവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന വിളക്കും മറ്റു സാമഗ്രികളും തിരികെയെടുക്കാന്‍ ചെന്നപ്പോഴാണ് പീഡനശ്രമമെന്നാണ് പരാതി. പൂജാരിയുടെ പിടിയില്‍ നിന്ന് കുതറി ഓടിയപ്പോഴാണ് ജാതിപ്പേര് വിളിച്ചതെന്നും പരാതിയിലുണ്ട്.
കൊല്ലം സ്വദേശിയായ മഹേഷ് ക്ഷേത്രത്തിന് അടുത്ത് തന്നെ താമസിച്ചാണ് പൂജകള്‍ നടത്തുന്നത്. ഇതിനൊപ്പം ജ്യോതിഷവും പരിഹാര കര്‍മങ്ങളും നടത്താറുണ്ട്.