KeralaNEWS

ഗൂഗിള്‍പേയെ ചൊല്ലി തര്‍ക്കം; ചെര്‍പ്പുളശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചു

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചതായി പരാതി. പേങ്ങാട്ടിരി സ്വദേശി അഷറഫിനാണു മര്‍ദനമേറ്റത്.ഗൂഗിള്‍ പേ വഴി പണം അയച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു. ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജീവനക്കാരനോട് വാക്തര്‍ക്കമുണ്ടായ ശേഷംെ മടങ്ങിപ്പോയ യുവാവ് പിന്നീട് ആളെക്കൂട്ടിയെത്തി ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ഗൂഗിള്‍ പേ വഴി പണം എത്തിയോ എന്ന് പരിശോധിച്ച ശേഷം മടങ്ങാമെന്നു പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.

Back to top button
error: