KeralaNEWS

വര്‍ഗീയ വിദ്വേഷം;കൊച്ചിയിലെ ചാണക്യ ന്യൂസ് റിപ്പോര്‍ട്ടർ അറസ്റ്റിൽ

കൊച്ചി:വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന  വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് കൊച്ചിയിലെ ചാണക്യ ന്യൂസ് റിപ്പോര്‍ട്ടറും യൂട്യൂബറുമായ യുവാവ് അറസ്റ്റില്‍.

പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ നിവാസി വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്.പൂക്കോട്ടുംപാടത്ത് വെച്ച്‌ പെരിന്തല്‍മണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Signature-ad

പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടൽ ഉടമ അബ്ദുറഹ്മാനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേസിലാണ് നടപടി. ഹോട്ടല്‍ മാനേജറുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിന് സമാനമായ പ്രതിമ കണ്ടതാണ് ബൈജുവിനെ പ്രകോപിതനാക്കിയത്.

 

മനപൂര്‍വം വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയതിന് ശനിയാഴ്ചയാണ് പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.

Back to top button
error: