IndiaNEWS

ക്ഷേത്രങ്ങള്‍ പണിയാൻ മുസ്ലീം പള്ളികള്‍ പൊളിക്കും:മുതിര്‍ന്ന ബിജെപി നേതാവ് കെ.എസ് ഈശ്വരപ്പ

ബംഗളൂരു:ക്ഷേത്രങ്ങള്‍ പണിയാൻ മുസ്ലീം പള്ളികള്‍ പൊളിക്കുമെന്ന് കര്‍ണാടക മുൻ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ.
കാശി വിശ്വനാഥ ക്ഷേത്രത്തിലും മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും അയോധ്യയില്‍ സംഭവിച്ചതുപോലെ സംഭവിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു.
എവിടെയൊക്കെ മുഗളന്മാര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളികള്‍ പണിതിട്ടുണ്ടോ, അവിടെയെല്ലാം ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ പള്ളികള്‍ പൊളിച്ച്‌ അമ്ബലം പണിയും. കോണ്‍ഗ്രസ് ഹിന്ദുമതത്തെ വെറുക്കുന്നുവെന്നും മുസ്ലീങ്ങള്‍ അവര്‍ക്ക് മരുമക്കളെപ്പോലെയാണെന്നും ഈശ്വരപ്പ ആരോപിച്ചു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുസ്ലീങ്ങള്‍ കാരണമാണെന്നും ഈശ്വരപ്പ പറഞ്ഞു.
മുസ്ലീങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കോൺഗ്രസ് പാര്‍ട്ടി ഉന്മൂലനം ചെയ്യപ്പെടുമായിരുന്നുവെന്നും ഈശ്വരപ്പ ഹാവേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ശനിയാഴ്ച പറഞ്ഞു.

Back to top button
error: