പാറ്റ്ന:ബി ജെ പി യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു.
ബീഹാറിലെ മധേപുര ജില്ലയിലെ മുരളിഗഞ്ചിലാണ് സംഭവം.കാലില്‍ വെടിയേറ്റ സഞ്ജയ് ഭഗത് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യോഗം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ രണ്ടുചേരിയായി സംഘടിച്ച് കസേരകളും മറ്റും വലിച്ചെറിഞ്ഞു. കസേരയേറില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
പങ്കജ് പട്ടേല്‍ എന്നയാളാണ് വെടിവച്ചത്. ഇയാള്‍ നിരവധി തവണ വെടിയുതിര്‍ത്തു എന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പങ്കജ് പട്ടേലിന് തോക്കുലൈസൻസ് ഉണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.