TechTRENDING

കർഷകർക്ക് ഇനി മുഖം സ്കാൻ ചെയത് ഇ കെവൈസി പൂർത്തിയാക്കാം

ർഷകർക്കായി, മുഖം സ്കാൻ ചെയത് ഇ കെവൈസി നടപടികൾ പൂർത്തിയാക്കാനുതകുന്ന പദ്ധതിയുമാിയി കേന്ദ്രസർക്കാർ. .പിഎം കിസാൻ മൊബൈൽ ആപ്ലിക്കേഷനിലാണ് കേന്ദ്രസർക്കാർ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഗുണഭോക്താക്കളായ കർഷകർക്ക് അവരുടെ ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കാൻ ഏറെ സഹായപ്രദമാകും. അതായത് പാസ് വേഡോ, ഫിംഗർപ്രിന്റോ ഉപയോഗിച്ച് ഇ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പകരം ഇനി മുഖം സ്കാൻ ചെയ്യുകവഴി നടപടിക്രമങ്ങൾ ഈസിയായി പൂർത്തിയാക്കാൻ കഴിയും.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആപ്പ് ഫീച്ചർ ലോഞ്ച് ചെയ്തു. . ഫെയ്സ് ഓതന്റിഫിക്കേഷൻ വഴി ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സർക്കാരിന്റെ ആദ്യ പദ്ധതിയാണ് പിഎം-കിസാൻ സ്കീം എന്നും മന്ത്രി വ്യക്തമാക്കി. ഇത് പ്രായമായ കർഷകർക്ക്  ഇ കെവൈസി നടപടികൾ ചെയ്യാൻ ഏറെ ഉപകാരപ്രദമാണന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ , 3 ലക്ഷം കർഷകരുടെ ഇ-കെവൈസി നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

Signature-ad

ഇതുവരെ, പിഎം-കിസാൻ ഗുണഭോക്താക്കൾ  ഇ-കെവൈസി നിയുക്ത കേന്ദ്രത്തിലെത്തി ബയോമെട്രിക്സ് വഴിയോ അല്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പറുകളിലേക്ക് അയയ്‌ക്കുന്ന ഒറ്റത്തവണ പാസ്‌വേഡുകൾ വഴിയോ ആണ് ഇകെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നത്. , നിരവധി മുതിർന്ന കർഷകർക്ക് സമീപത്തെ ഇ-കെവൈസി നിയുക്ത കേന്ദ്രത്തിലെക്ക് പോകുന്നതിൽ പ്രശ്‌നങ്ങൾ നേരിട്ടെന്നും,. കൂടാതെ, വിരലടയാളം പൊരുത്തപ്പെടാത്ത പ്രശ്നങ്ങളുമുണ്ടായ സാഹചര്യത്തിലാണ്, ഇ-കെവൈസി പ്രക്രിയ സുഗമമാക്കുന്നതിന്, പിഎം-കിസാൻ മൊബൈൽ ആപ്പിൽ ഫെയ്സ് ഓതന്റിഫിക്കേഷൻ ഫീച്ചർ അവതരിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചതെന്നും ഉദ്യേഗസ്ഥർ പറഞ്ഞു.

എന്നാൽ ഇ-കെ‌വൈ‌സി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ നിരവധി കർഷകരുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാത്ത  സംഭവങ്ങൾ  ശ്രദ്ധയിൽപ്പെട്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Back to top button
error: