വിളവൂര്‍ക്കല്‍ പെരുകാവ് പൊറ്റയില്‍ ശോഭാ ഭവനില്‍ അഖില്‍(27)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാര്‍ ശിക്ഷിച്ചത്. കാട്ടാക്കടയില്‍ അതിവേഗ പോക്സോ കോടതി വന്ന ശേഷമുള്ള ആദ്യത്തെ വിധിയാണിത്.
പത്ത് വര്‍ഷത്തെ കഠിന തടവിനും രണ്ട് വര്‍ഷത്തെ വെറും തടവിനും 50,000 രൂപ പിഴയൊടുക്കാനുമാണ് വിധി. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ എട്ട് മാസത്തെ തടവ് ശിക്ഷകൂടി പ്രതി അനുഭവിക്കണം. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിക്കണം
. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കെ.എസ്.ആര്.ടി.സി ജീവനക്കാരനായിരുന്ന പ്രതി ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന 17കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സൗഹൃദത്തിക്കി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.
അതിജീവിതയെ തട്ടിക്കൊണ്ട് പോയതിന് രണ്ട് വര്‍ഷവും 10,000 രൂപയും പോക്സോ പ്രകാരമുള്ള കുറ്റത്തിനും ബലാത്സംഗത്തിനും 10 വര്‍ഷം കഠിന തടവും 40,000രൂപയുമാണ് ശിക്ഷിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളേയും 16 രേഖകളും രണ്ട് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
മലയിൻകീഴ് സബ് ഇൻസ്പെക്ടര്‍ ആയിരുന്ന വിജയകുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത്.