KeralaNEWS

ഹോം സ്റ്റേയില്‍ പണം വച്ചു ചീട്ടുകളി; 14 അംഗ സംഘം പിടിയില്‍, പിടിച്ചെടുത്തത് 4.32 ലക്ഷം രൂപ

വയനാട്: മീനങ്ങാടിയില്‍ ഹോം സ്റ്റേയില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലംഗ സംഘം പിടിയില്‍. മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയില്‍ ബുധനാഴ്ച്ച വൈകുന്നേരമാണ് സംഘത്തെ പിടികൂടിയത്.

സംഘത്തില്‍ പനമരം കൈപ്പാട്ടുകുന്ന് ഞാറക്കാട്ട് സന്തോഷ് (40), ചൂതുപാറ വട്ടിണിയില്‍ സിനീഷ് (40), തൊവരിമല തുളുനാടന്‍ ശറഫുദ്ധീന്‍ (41), ബത്തേരി കുപ്പാടി പുഞ്ചയില്‍ സുനില്‍ (32), കാരച്ചാല്‍ വടക്കുമ്പുറത്തു ഏലിയാസ് (52), പേരാമ്പ്ര കുമ്മനാട്ടുകണ്ടി ഇബ്രാഹിം (63), പടിഞ്ഞാറത്തറ കുഴിക്കണ്ടത്തില്‍ ഷിബു (40), ഇരുളം മേത്തുരുത്തില്‍ അജീഷ് (36), തൊണ്ടര്‍നാട് പുന്നോത്തു ഷംസീര്‍ (38), അമ്പലവയല്‍ വികാസ് കോളനി കളനൂര്‍ രമേശന്‍ (43), കമ്പളക്കാട് പള്ളിമുക്ക് നെല്ലോളി സലിം(47), മൂലങ്കാവ് തൊട്ടുച്ചാലില്‍ അരുണ്‍ (33), തരുവണ നടുവില്‍ വിജേഷ് (38), കാര്യമ്പാടി വലിയപുരക്കല്‍ പ്രജീഷ് (37) എന്നിവരാണുണ്ടായിരുന്നത്.

Signature-ad

ഇവരില്‍ നിന്നും 4.32 ലക്ഷം രൂപ പിടിച്ചെടുത്തു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ചീട്ടുകളിസംഘത്തില്‍ നിന്നും ഇത്രയും വലിയ തുക ജില്ലയില്‍ പിടികൂടുന്നത്.

Back to top button
error: