KeralaNEWS

കാറപകടം;വൈദികനെതിരെ വധശ്രമത്തിന് കേസെടുത്ത് പന്തളം പോലീസ് 

പത്തനംതിട്ട: കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ വൈദികനെതിരെ വധശ്രമത്തിന് കേസെടുത്ത് പന്തളം പോലീസ്.
രാത്രി എട്ടുമണിയോടെ ആണ് മരിയാപുരം സ്വദേശികളായ ബാബു അനിതാ ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ അയല്‍വാസിയും വൈദികനുമായ ഗീവര്‍ഗീസ് കോശിയുടെ കാറിടിക്കുന്നത്. തുമ്ബമണ്‍ മുട്ടത്ത് വച്ചായിരുന്നു സംഭവം.
മുൻ വൈരാഗ്യം മൂലം വൈദികൻ മനപ്പൂര്‍വം ഇടിച്ചു വീഴ്ത്തി എന്നാണ് ദമ്ബതികളുടെ ആരോപണം. വര്‍ഷങ്ങളായി വഴിത്തര്‍ക്കം ഉണ്ടെന്നും കോടതി വിധി തങ്ങള്‍ക്ക് അനുകൂലമായിരുന്നു എന്നും ദമ്ബതികള്‍ ആരോപിക്കുന്നു.
എന്നാല്‍ ആരോപണം നിഷേധിച്ച‌ വൈദികൻ ഗീവര്‍ഗീസ് കോശി
വാഹനാപകടം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പറഞ്ഞു.എതിരെ ഒരു വാഹനം വന്നപ്പോള്‍ സൈഡ് കൊടുത്തപ്പോള്‍ സംഭവിച്ചതാണ്.സംഭവ സ്ഥലത്ത് ഇരു കൂട്ടരും തമ്മില്‍ ചെറിയ വാക്കേറ്റവുമുണ്ടായി.തുടർന്ന് ദമ്പതികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Back to top button
error: