KeralaNEWS

പനി ബാധിച്ച് കൊല്ലം‌ ജില്ലയില്‍ ഇന്നലെ മൂന്നു മരണം;ഒരാഴ്ചയ്ക്കിടയിൽ പത്തനംതിട്ടയിൽ 5 മരണം

കൊല്ലം: പനി ബാധിച്ച്‌ ജില്ലയില്‍ ഇന്നലെ മൂന്നു മരണം. ചാത്തന്നൂരില്‍ ഒന്പതു വയസുകാരനും തേവലക്കരയില്‍ നാലുവയസുകാരിയും കൊട്ടാരക്കരയില്‍ എഴുപത്തിയഞ്ചുകാരനുമാണ് മരിച്ചത്.
ചാത്തന്നൂര്‍ നെടുങ്ങോലം ഒഴുകുപാറ പോളച്ചിറ പാറയില്‍ പുത്തൻവീട്ടില്‍ ബൈജുവിന്‍റെയും ഷൈമയുടെയും മകൻ ബി.എസ്.അഭിജിത്ത് (ഒന്പത്), തേവലക്കര കുന്നേല്‍ മുക്കിന് സമീപം സഫ വില്ലയില്‍ ബഷീര്‍-ഷാനി ദമ്ബതികളുടെ ഏക മകള്‍ മറിയം ബഷീര്‍ (നാല്) എന്നിവരാണ് മരിച്ച കുട്ടികള്‍. ചാത്തന്നൂര്‍ ഞവരുര്‍ സെന്‍റ് ജോര്‍ജ്സ് യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിജിത്ത്.

ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലിരിക്കെയാണ് കൊട്ടാരക്കര തൃക്കണ്ണമംഗല്‍ പെനിയേല്‍ (കൊച്ചു കിഴക്കതില്‍) കൊച്ചുകുഞ്ഞ് ജോണ്‍ (75) മരിച്ചത്. പനി മൂര്‍ച്ഛിച്ചതോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവാഴ്ച രാത്രി മരിച്ചു.

അതേസമയം ‍ പത്തനംതിട്ടയിൽ വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ചരിവുകാലായില്‍ ശശീന്ദ്രന്‍റെ മകളും ആറന്മുള സ്വദേശി രാജേഷിന്‍റെ ഭാര്യയുമായ എസ്.അഖിലയാണ് ‌(32) ഇന്നലെ രാവിലെ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ പനി ബാധിച്ചു മരിക്കുന്ന അഞ്ചാമത്തെയാളാണ് അഖില. ഇതില്‍ മൂന്നുപേര്‍ എലിപ്പനി ബാധിച്ചാണ് മരിച്ചത്. ആങ്ങമൂഴിയിലെ പിഞ്ചുകുഞ്ഞിന്‍റെ മരണം ഏതുതരം പനിയാണെന്നു ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Back to top button
error: