IndiaNEWS

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇനി സൗജന്യ ഭക്ഷണമില്ല

ന്യൂഡൽഹി:ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇനി സൗജന്യ ഭക്ഷണമില്ല.
പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനും ഒപ്പം സൗജന്യ ഭക്ഷണവും  ഓഫർ ചെയ്തതാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തി വന്നിരുന്നത്. എന്നാല്‍ പുതിയ കമ്പനിയുടെ വരവോടെ വലിയ മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ സാക്ഷിയായത്.
വ്യോമയാന മേഖലയില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് ഇപ്പോഴത്തെ ഉടമസ്ഥതയിൽ എയര്‍ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും നല്‍കി വന്ന ഇളവുകള്‍ നേരത്തെ എയര്‍ ഇന്ത്യ വെട്ടികുറച്ചിരുന്നു. 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് ഇളവുകള്‍ വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സൗജന്യമായി നല്‍കി വന്ന ഭക്ഷണവും നിര്‍ത്തലാക്കിയിരിക്കുന്നത്.

Back to top button
error: