KeralaNEWS

തെരുവ് നായ്ക്കളെ കൊല്ലാനുള്ള അനുമതി തേടി;കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് വധഭീഷണി

കണ്ണൂർ:തെരുവ് നായ്ക്കളെ കൊല്ലാനുള്ള അനുമതി തേടിയ കണ്ണൂർ‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് വധഭീഷണി.
മൃഗസ്നേഹികള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം.അക്രമകാരികളായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാനുള്ള അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയ്ക്ക് നേരെ വധഭീഷണിയുണ്ടായത്.
വാട്സാപ്പ് സന്ദേശം അടക്കം ഉള്‍പ്പെടുത്തി പി പി ദിവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജനജീവിതം ഭീതിയിലാഴ്ത്തുന്ന തരത്തില്‍ ജില്ലയില്‍ തെരുവുനായകളുടെ ആക്രമണം വര്‍ദ്ധിച്ച്‌ വരികയാണെന്നും ഇവയെ കൊല്ലാനുള്ള അനുമതി നൽകണമെന്നും ജില്ലാ പഞ്ചായത്ത് കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു.പിന്നാലെയേയിരുന്നു വധഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: