KeralaNEWS

ജീപ്പിന് മുകളില്‍ തോട്ടി, കെഎസ്ഇബിക്ക് എഐ ക്യാമറ വക ഷോക്ക്; 20,500 രൂപ പിഴയടക്കാന്‍ നോട്ടീസ്

വയനാട്: കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കെ.എസ്.ഇ.ബി ലൈന്‍ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനാമാണ് എ.ഐ കാമറയില്‍ പതിഞ്ഞത്. ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോര്‍വാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസ് അച്ചത്. അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്‌ക്കെടുത്ത ജീപ്പിനാണ് ഫൈന്‍ കിട്ടിയത്.

അമ്പവലയല്‍ സെക്ഷന്‍ ഓഫീസിനായി ഓടുന്ന കെ.എല്‍. 18 ക്യൂ. 2693 നമ്പര്‍ ജീപ്പിനാണ് എ.ഐ ക്യാമറയുടെ ഷോക്ക് കിട്ടിയത്. ജൂണ്‍ ആറിന് ചാര്‍ജുചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എം.വി.ഡിയുടെ കത്തുവന്നതോടെ വാഹന ഉടമ ഞെട്ടി. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെ.എസ്.ഇ.ബി.ക്കും വലിയ ഷോക്കായി. കെ.എസ്.ഇ.ബിക്കായാണ് വാഹനം ഓടിയതെന്നതിനാല്‍ പിഴതുക ബോര്‍ഡ് തന്നെ അടക്കേണ്ടിവരും.

Signature-ad

സംഭവത്തില്‍ കെ.എസ്.ഇ.ബി. ഉന്നതരെയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെയും വിവരമറിയിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. ഇലക്ട്രിക് സെക്ഷന്‍ അസി. എഞ്ചിനീയര്‍ എ.ഇ. സുരേഷ് പറഞ്ഞു. ലൈനില്‍ ധാരാളം അറ്റകുറ്റപ്പണികള്‍ ഉളള മഴക്കാലത്ത് എ.ഐ. കാമറയെപ്പേടിച്ച് വണ്ടി പുറത്തിറക്കാന്‍ പറ്റാതായും ജീവനക്കാര്‍ പറഞ്ഞു.

Back to top button
error: