NEWSPravasi

വിഷ്ണു ജനാര്‍ദ്ദനന് കൊല്ലം ജില്ലാ പ്രവാസി സമാജം യത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കൊല്ലം കുന്നിക്കോട് സ്വദേശിയും സമാജത്തിന്റെ മംഗഫ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ വിഷ്ണു ജനാര്‍ദ്ദനനു സമാജം യാത്രയയപ്പ് നല്‍കി. യൂണിറ്റ് കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ലിബി ബിജൂ സ്വാഗതം ആശംസിച്ചു.

ജനറല്‍ സെക്രട്ടറി റ്റി.ടി ബിനില്‍, ആക്ടിങ് പ്രസിഡന്റ് അനില്‍കുമാര്‍, ട്രഷറര്‍ തമ്പി ലൂക്കോസ്, രക്ഷാധികാരി സലിംരാജ്, കൊല്ലം ഫെസ്റ്റ് ആക്ടിംഗ് കണ്‍വീനര്‍ സജിമോന്‍ തോമസ്, കേന്ദ്ര എക്‌സി. നൈസാം റാവുത്തര്‍, വനിത ചെയര്‍ പേഴ്‌സണ്‍ രന്‍ജനാബിനില്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ റെജികുഞ്ഞു കുഞ്ഞു, അനീഷ് മുരളീധരന്‍, ജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിഷ്ണു മറുപടി പ്രസംഗം നടത്തി. യൂണിറ്റ് ജോ കണ്‍വീനര്‍ സംഗീത് സുഗതന്‍ നന്ദി പറഞ്ഞു. റ്റി.ടി ബിനില്‍ ഫലകം കൈമാറി.

Back to top button
error: