CrimeNEWS

കൊട്ടിയൂരില്‍ എംഡിഎയുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ രാസലഹരി എംഡിഎയുമായി യുവാവ് പിടിയില്‍. ഇന്നലെ രാവിലെ കൊട്ടിയൂര്‍ പാല്‍ചുരം പുതിയങ്ങാടിയില്‍ കേളകം പോലീസ് ഉം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആണ് 5 ഗ്രാം എംഡിഎയുമായി പാല്‍ചുരം അമ്പായത്തോട് സ്വദേശി വാളോംചാലില്‍ അലന്‍ബെന്നി (21) പിടിയിലായത്.

പ്രതി സഞ്ചരിച്ച KL 12 G 5955 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ഉം പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്കു കിട്ടിയ രഹസ്യ വിവര പ്രകാരം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി: വി. രമേശന്റെ മേല്‍ നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Signature-ad

ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ പ്രതി നാട്ടില്‍ വരുമ്പോള്‍ മാരകമയക്കു മരുന്നായ എംഡിഎ കൊണ്ട് വന്നു നാട്ടില്‍ വില്‍പ്പന നടത്താറാണ് പതിവ്. കേളകം എസ്‌ഐ: ജാന്‍സി മാത്യു, എസ്‌ഐ: രമേശന്‍, എഎസ്‌ഐ: സുനില്‍, സിപിഒ: വിവേക് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

Back to top button
error: