KeralaNEWS

കാസർകോട് കന്നഡ അറിയാത്ത ടീച്ചറിനെ നിയമിച്ചതിനെതിരെ പ്രതിഷേധം

കാസർകോട്.അഡൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ കന്നഡ അറിയാത്ത ടീച്ചറിനെ നിയമിച്ചതിനെതിരെ പ്രതിഷേധം.

കന്നഡ നന്നായി അറിയാത്തയാളെ കന്നഡ മീഡിയം സ്കൂളില്‍ അധ്യാപകയായി നിയമിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയ്ക്ക് കന്നഡ വിഭാഗത്തില്‍ സോഷ്യല്‍ സയൻസ് വിഷയമാണ് പഠിപ്പിക്കേണ്ടത്.എന്നാൽ ഇവർക്ക് കന്നഡ അറിയില്ല.അതിനാൽ അധ്യാപിക പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്നാണ് വിദ്യാര്‍ഥികളടെ പരാതി.

സംഭവത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രധാന അധ്യാപകനെയും, അധ്യാപികയെയും തടഞ്ഞു വച്ചു. കന്നഡ അറിയുന്ന അധ്യാപകരെ നിയമിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

Signature-ad

 

സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പിഎ‌സ്‌സി നിയമനം ആയതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

Back to top button
error: