CrimeNEWS

കടയുടെ പൂട്ട് തകര്‍ത്ത് മുളകുപൊടി വിതറി കവര്‍ച്ച; കമ്പ്യൂട്ടറുകളും പണവും നഷ്ടപ്പെട്ടു

കണ്ണൂര്‍: മുളകുപൊടി വിതറി കവര്‍ച്ച. കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗമായ തെക്കീബസാര്‍ ജോണ്‍ മില്ലിനടുത്തുള്ള കടയിലാണ് കവര്‍ച്ച നടത്തിയത്. എസ്.എസ്. ബേറിങ്ങ് കമ്പനി എന്ന സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കമ്പ്യൂട്ടറുകളും പണവും നഷ്ടപ്പെട്ടു.

കടയുടെ ഒരു ഭാഗത്തെ ഷട്ടറിന്റെ പൂട്ടുകള്‍ പൊട്ടിച്ച മോഷ്ടാക്കള്‍ അകത്തെ ഗ്ലാസും തകര്‍ത്താണ് ഉള്ളിലേക്ക് കടന്നതെന്ന് സംശയിക്കുന്നു. ചീളുകള്‍ പുറത്ത് തന്നെ ചിതറി കിടക്കുകയായിരുന്നു. മോഷ്ടാക്കള്‍ മുളക് പൊടി വിതറിയാണ് സ്ഥലം വിട്ടത്.

Signature-ad

കോഴിക്കോട് സ്വദേശിയായ സുരേഷ് രാജിന്റേതാണ് സ്ഥാപനം. ശനിയാഴ്ച രാത്രി കടയടച്ച ശേഷം പോയ ജീവനക്കാര്‍ തിങ്കളാഴ്ച കാലത്ത് തുറക്കാന്‍ വന്നപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. തുടര്‍ന്ന്, മാനേജര്‍ പ്രനീഷ് ടൗണ്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

Back to top button
error: