LIFEMovie

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് വമ്പൻ പദ്ധതികൾ; വരാന്‍ പോകുന്നത് പത്ത് സിനിമകള്‍

ചെന്നൈ: കൈതിയിൽ ആരംഭിച്ച് വിക്രത്തിൽ എത്തിയപ്പോൾ വൻ ഹിറ്റായ ഒരു സംഭവമാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. സംവിധായകൻ ലോകേഷ് കനകരാജ് വലിയ പദ്ധതിയാണ് എൽസിയുവിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം. തൻറെ എൽസിയു പ്ലാൻ സംബന്ധിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ് ലോകേഷ് പുതിയ അഭിമുഖത്തിൽ.

പത്ത് സിനിമകളാണ് എൽസിയുവിൽ ഉണ്ടാകുക എന്നാണ് ലോകേഷ് പറയുന്നത്. അതിന് ശേഷം അത് അവസാനിപ്പിക്കുമെന്ന് ലോകേഷ് കനകരാജ് എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇങ്ങനെ ഒരു യൂണിവേഴ്‌സ് സംഭവിച്ചതിനു കൂടെ വർക്ക് ചെയ്ത അഭിനേതാക്കൾ, നിർമാതാക്കൾക്കാണ് നന്ദി പറയേണ്ടതുണ്ടെന്നും ലോകേഷ് പറയുന്നു.

Signature-ad

ഇത് ആദ്യമായി നടപ്പിലാക്കുന്ന ഒരു സംരംഭം ആയിരുന്നതിനാൽ ഒരുപാട് പേരുടെ കയ്യിൽ നിന്ന് അനുമതി വാങ്ങേണ്ടതായി ഉണ്ട്. എല്ലാ നടന്മാർക്കും അവരുടേതായ ഒരു ഫാൻ ബേസ് ഉണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരു സിനിമയിൽ കൊണ്ടുവരുന്നത് ശ്രദ്ധയോടെ ആയിരിക്കുമെന്ന് ലോകേഷ് പറഞ്ഞു. എസ്.എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിന് വിജയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച അഭിമുഖത്തിലാണ് ലോകേഷ് ഇത് വ്യക്തമാക്കിയത്.

ഒരു ശ്രമം എന്ന നിലയ്ക്കാണ് ‘വിക്രം’, ‘കൈതി’ സിനിമകളെ കണക്ട് ചെയ്തു ഒരു ക്രോസ്സ് ഓവർ ആയി കൊണ്ടുവന്നത്. പക്ഷെ അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 20 വർഷത്തേക്ക് സിനിമ പദ്ധതികൾ ലോകേഷിനുണ്ടെന്ന് സംസാരം ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഒരുപാട് സിനിമകൾ ചെയ്യണം ഒരുപാട് നാൾ ഈ നിലയിൽ നിൽക്കണം എന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നുവെന്ന് ലോകേഷ് ഉത്തരം പറഞ്ഞു.

ഇപ്പോൾ വിജയ് നായകനാകുന്ന ലിയോ ആണ് ലോകേഷ് ഒരുക്കുന്നത്. ഈ ചിത്രം എൽസിയുവിൻറെ ഭാഗമാണോ എന്നത് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് ലോകേഷ് പറയുന്നു. വിജയം ആഘോഷിക്കുന്നതിനെക്കാൾ പരാജയത്തെ താൻ ഭയക്കുന്നുണ്ടെന്നും. ഹീറോ ഫ്രണ്ട്ലി, ഫാൻസ് ഫ്രണ്ട്ലി, പ്രൊഡ്യൂസർ ഫ്രണ്ട്ലി തുടങ്ങിയ എല്ലാ ടാഗും താൻ ഇഷ്ടപ്പെടുന്നുവെന്നും ലോകേഷ് അഭിമുഖത്തിൽ പറഞ്ഞു.

ലിയോയുടെ ചർച് കഴിഞ്ഞ മൂന്ന് കൊല്ലമായി നടക്കുന്നുണ്ട്. ഈ വർഷങ്ങളിൽ തങ്ങൾ 4 – 5 രീതിയിൽ കഥ പറച്ചിൽ നടത്തിയിരുന്നു. വിജയ് സർ നൽകിയ സ്പേസ് ഇല്ലെങ്കിൽ അത് സാധ്യമാകുമായിരുന്നില്ലെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

Back to top button
error: