NEWS

ജയിലിൽ നിന്ന്‌ പരോളില്‍ ഇറങ്ങിയ പ്രതി വയോധികയെ കുത്തിക്കൊന്നു, ഭര്‍ത്താവിനും മകനും ഗുരുതരാവസ്ഥയിൽ…

ചിറ്റാരിക്കാല്‍: കുടുംബ വഴക്കിനിടെ വയോധികയെ സഹോദരപുത്രനായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് കൊല്ലപ്പെട്ടത്.

പൗലോസിനെയും മകന്‍ ഡേവിഡിനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പൗലോസിന്റെ സഹോദര പുത്രന്‍ ബിനോയ് (40) ആണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ അടുത്തിടെ ചീമേനി തുറന്ന ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങി കുറ്റവാളിയാണ്.

Signature-ad

സംഭവത്തിന് ശേഷം നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുപുഴ പൊലീസ് എത്തിയാണ് കുത്തേറ്റവരെ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയത്. ബിനോയ് ഒളിവില്‍ പോയി. റാഹേലിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Back to top button
error: