KeralaNEWS

പൊറോട്ട-ബീഫ് കോംബോ കാൻസര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന്  പ്രശസ്തനായ കാന്‍സര്‍ ചികിത്സകൻ ഡോ. വി പി ഗംഗാധരന്‍

തിരുവനന്തപുരം:മലയാളിയുടെ പ്രിയ ഭക്ഷണമായ പൊറോട്ട-ബീഫ് കോംബോ കാൻസര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ കാന്‍സര്‍ ചികിത്സകൻ ഡോ.വി പി ഗംഗാധരൻ പറഞ്ഞു.
‘പാശ്ചാത്യര്‍ പൊറോട്ടയും ബീഫും കഴിക്കാറുണ്ട്. എന്നാല്‍ അവര്‍ അതിനൊപ്പം സാലഡും കഴിക്കുന്നു. അവര്‍ ധാരാളം പച്ചക്കറിയും പഴങ്ങളും കഴിക്കുന്നുണ്ട്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ ഇത് കഴിക്കും. നമ്മുടെ നാട്ടിലെ പരമ്ബരാഗത ഭക്ഷണങ്ങളായ അവിയല്‍, തോരൻ എന്നിവയില്‍ ധാരാളം പച്ചക്കറികളും മഞ്ഞളും കറിവേപ്പിലയുമൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അവ എത്രത്തോളം കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്. നമ്മളില്‍ എത്രപേര്‍ കുട്ടികളുടെ ടിഫിൻബോക്സില്‍ വാഴപ്പിണ്ടിത്തോരൻ വെക്കാറുണ്ട്. ഫാസ്റ്റ് ഫുഡ് ഭക്ഷണരീതി അതിവേഗം മനുഷ്യനെ കൊല്ലും’, ഡോ. വി പി ഗംഗാധരൻ പറഞ്ഞു
മൈദയില്‍ പ്രശ്നമുണ്ട്.ചുവന്ന മാംസങ്ങളും പ്രശ്നമാണ്. ഇടയ്ക്കിടെ ചിക്കൻ കഴിക്കാം, വല്ലപ്പോഴും മട്ടണും കഴിക്കാം. ചെറിയ മീനുകള്‍ ധാരാളമായി കഴിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണത്തിന് ഒരു പ്ലേറ്റില്‍ 50% പഴങ്ങളും പച്ചക്കറികളും, 25% ധാന്യങ്ങളും, 25% പ്രോട്ടീനും അടങ്ങിയിരിക്കണം.ഫൈബര്‍ കുറഞ്ഞ ഭക്ഷണത്തിലേക്ക് വഴുതിവീഴുമ്ബോഴാണ് വൻകുടല്‍ അര്‍ബുദം വരുന്നത്. ഫാസ്റ്റ് ഫുഡ് മനുഷ്യനെ വേഗത്തില്‍ കൊല്ലും- അദ്ദേഹം വ്യക്തമാക്കി.
നല്ല ജീവിതശൈലിയിലൂടെയും സമയബന്ധിതമായ പരിശോധനയിലൂടെയും ഒരാള്‍ക്ക് കാൻസര്‍ സാധ്യത 50% കുറയ്ക്കാം. പുകവലി, മദ്യപാനം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം എന്നിവയോട് ‘നോ’ പറഞ്ഞാല്‍ 80% കാൻസര്‍ കേസുകളും തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: