KeralaNEWS

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി

പത്തനംതിട്ട: ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി.ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് മൂന്നു പേരും മരിച്ചത്. ഇതില്‍ രണ്ടു പേരുള്ളത് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ വീട് ഉള്‍പ്പെടുന്ന കൊടുമണ്‍ പഞ്ചായത്തിലാണ്.
 

കഴിഞ്ഞ ദിവസം രണ്ട് തൊഴിലുറപ്പ് തൊഴിലാളികളാണ് മരിച്ചത്.കൊടുമണ്‍ ഒന്‍പതാം വാര്‍ഡ് കൊടുമണ്‍ ചിറ പാറപ്പാട്ട് പടിഞ്ഞാറ്റേതില്‍ സുജാത (50), പതിനേഴാം വാര്‍ഡില്‍ കാവിളയില്‍ ശശിധരന്റെ ഭാര്യ മണി (57) എന്നിവരാണ് മരിച്ചത്.
സുജാത മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു മണിയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ 15നാണ് മരിച്ചത്. പെരിങ്ങനാട് മൂന്നാളം ലിജോ ഭവനില്‍ രാജന്‍ (60) ആണ് മരിച്ച മൂന്നാമത്തെയാള്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് രാജൻ മരിക്കുന്നത്.

ആങ്ങമൂഴി സ്വദേശികളായ സുമേഷ് – വിഷ്ണു പ്രിയ ദമ്പതികളുടെ മകൾ അഹല്യയാണ് (1വയസ്സ്) മറ്റൊരാൾ.കുട്ടിക്ക് ഡങ്കിപ്പനിയായിരുന്നെന്നും പറയപ്പെടുന്നു.കോന്നി, ചിറ്റാര്‍ മലയോര മേഖലകളിലും തിരുവല്ല, ആനിക്കാട് , റാന്നി ഭാഗങ്ങളിലും ഡെങ്കിപ്പനിയുടെ വ്യാപനം കൂടുതലായുണ്ട്.മലയോര മേഖലയില്‍ ഡെങ്കിപ്പനി സംശയിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.എന്നാൽ
ഇതു സംബന്ധമായ വിവരങ്ങള്‍ പുറത്തുവിടാത്തതു കാരണം ആളുകള്‍ക്ക് ശ്രദ്ധയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

Back to top button
error: