FictionNEWS

പിതാവിന്റെ ഹൃദയത്തേക്കാള്‍ വലിയ സ്വര്‍ഗമില്ല;ഇന്ന് ഫാദേഴ്‌സ് ഡേ

ക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും താങ്ങായും തണലായും നില്‍ക്കുന്നവരാണ് അച്ഛന്മാര്‍.അങ്ങനെയുള്ള അച്ഛന്മാരോട് സ്‌നേഹവും കരുതലും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കുള്ള ദിനമാണ് ഫാദേഴ്‌സ് ഡേ.
ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുന്നത്.

ഫാദേഴ്സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. മാര്‍ച്ച്‌ 10 ഫാദേഴ്സ് ഡേ ആയി ആഘോഷിക്കുന്ന രാജ്യങ്ങളും ലോകത്തുണ്ട്. 1908ല്‍ അമേരിക്കയിലാണ് ഈ ദിനം ആദ്യമായി ആചരിക്കുന്നത്.ഫാദേഴ്സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്.

 

Signature-ad

സോനോറ ഡോസ്സ് എന്ന അമേരിക്കന്‍ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിന് പിന്നില്‍. അമ്മയുടെ മരണത്തിന് ശേഷം തന്റെ അഞ്ച് സഹോദരങ്ങളെ എല്ലാ സുഖ സൗകര്യങ്ങളോട് കൂടിയും വളര്‍ത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാര്‍ട്ടിന്റെ സ്വാധീനമാണ് സൊനോറയെ ഈ ആശയത്തിലേക്ക് എത്തിച്ചതെന്നാണ് ചരിത്രം പറയുന്നത്.

പിതൃദിനത്തില്‍ ഓര്‍മിക്കാം ഈ വരികള്‍

1. ഏതൊരു മനുഷ്യനും ഒരു പിതാവാകാൻ കഴിയും നല്ല അച്ഛനാകാൻ സാധിക്കുന്നത് കുറച്ച്‌ പേര്‍ക്ക് മാത്രം

2.അവന്റെ കൈകള്‍ ശൂന്യമാകുമ്ബോള്‍ അവന്റെ കൈകളിലേക്ക് ഓടുന്ന കുട്ടികള്‍ തീര്‍ച്ചയായും ധനികനാണ്.

3. ഒരു പിതാവ് നിത്യമായ പിന്തുണയുടെയും ശക്തിയുടെയും തൂണാണ്.

4.പിതാവിനോടുള്ള സ്നേഹം സ്വര്‍ഗ്ഗീയമാണ്, പിതാവില്‍ നിന്നുള്ള സ്നേഹം അന്ധവും നിരുപാധികവുമാണ്.

5. സ്നേഹമുള്ള പിതാവിന്റെ ഹൃദയത്തേക്കാള്‍ വലിയ സ്വര്‍ഗമില്ല.

6. എങ്ങനെ ജീവിക്കണം എന്ന് പറയാതെ തന്റെ മക്കള്‍ക്ക് ഒരു റോള്‍ മോഡലാകാൻ പൂര്‍ണ്ണമായും ജീവിക്കുന്ന ഒരാളാണ് പിതാവ്.

7. ഏതൊരു വിഢിക്കും ഒരു കുട്ടി ജനിക്കാം. അത് നിങ്ങളെ ഒരു പിതാവാക്കില്ല. നിങ്ങളെ ഒരു പിതാവാക്കുന്നത് കുട്ടി വളരുന്ന വഴിയാണ്.

8. ഒരു പിതാവിന്റെ സ്നേഹം അതുല്യമാണ്; ഈ ലോകത്തിലെ മറ്റേതൊരു സ്നേഹത്തിനും ഇത് പകരമാവില്ല.

Back to top button
error: