റിയാദ്: സൗദി എയര്‍ലൈന്‍സ് പൈലറ്റ് ബന്ദര്‍ അല്‍ ഖര്‍ഹാദിയെ കാറിലിട്ട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
ബറാകാത്ത് ബിന്‍ ജബ്രീന്‍ കനാനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് മക്കാ പ്രവിശ്യയില്‍ നടപ്പാക്കിയത്.കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു സംഭവം.
അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ പ്രതി ബന്ദറിനെ കാറില്‍ കയറ്റി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകം നടന്ന് ആറു മാസ്തിനുള്ളിലാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.