സ്വപ്നയുടെ വിവാദ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത് കാവലിന് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെയെന്ന് കേന്ദ്ര ഏജന്‍സികള്‍
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിന് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലായിരിക്കെയാണ് ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. സ്വര്‍ണക്കടത്തു കേസ് അന്വേഷണം രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാധ്യമമാണ്ശബ്ദരേഖ പുറത്തുവിട്ടത് എന്നും സ്വപ്ന പറഞ്ഞു.