NEWS

ജയിലില്‍ നിന്നിറങ്ങിയ യുവാവ് 49 കാരനെ കുത്തിക്കൊന്നു, തനിക്കൊപ്പം താമസിച്ച സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചതിനായിരുന്നു കൊലപാതകം

  അടിമാലി:  ജയിലില്‍ നിന്നിറങ്ങിയ യുവാവ് 49 കാരനെ വീട്ടിലച്ചെന്ന് കുത്തിക്കൊന്നതായി പൊലീസ്. അടിമാലി കൊരങ്ങാട്ടി കട്ടിലാനിക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അടിമാലി പഞ്ചായത് പരിധിയിലെ സിറിയക് എന്ന അനീഷിനെ (37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.

കൂടെ താമസിച്ചിരുന്ന സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചു എന്നാരോപിച്ചാണ് അനീഷ് കുറ്റകൃത്യം ചെയ്തത്. വ്യാഴാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന സാജനെ, വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് അനീഷ് പലതവണ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സാജന്‍ തല്‍ക്ഷണം സംഭസ്ഥലത്തുതന്നെ മരിച്ചു.

Signature-ad

കാപ്പ ചുമത്തി  ജയിലിലടച്ച അനീഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാള്‍ക്കൊപ്പം ഒരു യുവതിയും കുട്ടിയും താമസിച്ചിരുന്നു. താന്‍ ജയിലിലായിരുന്നപ്പോള്‍ സാജന്‍ യുവതിയെയും കുട്ടിയെയും ഉപദ്രവിച്ചിരുന്നു എന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നും അനീഷ് മൊഴി നല്‍കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു

Back to top button
error: