KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ജൂണ്‍ 22 വരെ റിമാന്‍റ് ചെയ്തു.
നെടുവ ആവിയില്‍ ബീച്ച്‌ കരണമന്‍ താഹ (24) യെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രതി 2023 ജനുവരി 21, മാര്‍ച്ച്‌ 16, ഏപ്രില്‍ നാല്, 18, മെയ് രണ്ട് തിയ്യതികളില്‍ കുറ്റിപ്പുറത്തെയും തിരൂരിലെയും സ്വകാര്യ ലോഡ്ജുകളില്‍ കൊണ്ടുപോയി പലതവണ ലൈംഗീക പീഡനത്തിന് വിധേയയാക്കുകയും ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തുവെന്നാണ് കേസ്.
ജൂണ്‍ ഏഴിനാണ് പ്രതി അറസ്റ്റിലാകുന്നത്.

Back to top button
error: