കോഴിക്കോട്: താമരശ്ശേരി തിരുവമ്ബാടിയില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവമ്ബാടി സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന റഹീസിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. തിരുവമ്ബാടിയില്‍ നിന്ന് കോടഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇരുവഞ്ഞിപ്പുഴയിലേക്ക് മറിയുകയായിരുന്നു.