KeralaNEWS

എറണാകുളം ജില്ലയിലെ ഡെങ്കിപ്പനി ഹോട്ട്സ്പോട്ടുകൾ; മരണം ആറ്

റണാകുളം ‍ ജില്ലയിൽ ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കൊതുകിന്റെ ഉറവിടനശീകരണം ഊര്‍ജിതമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍ദേശിച്ചു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ആറുപേർ പനിബാധിച്ച് ഇവിടെ മരിച്ചിരുന്നു.
കോന്തുരുത്തി, ചൂര്‍ണിക്കര, ഇടത്തല, വാഴക്കുളം, മൂക്കന്നൂര്‍, കുട്ടമ്ബുഴ, പായിപ്ര, തൃക്കാക്കര പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. അവിടങ്ങളില്‍ വീടുകള്‍, ഫ്ലാറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഹോട്ട്സ്പോട്ടുകളില്‍ ആരോഗ്യവകുപ്പ് സ്ക്വാഡ് രൂപീകരിച്ച്‌, ഉറവിടനശീകരണവും ഫോഗിങ്ങും നടത്തുന്നു. വെള്ളത്തില്‍ വളരുന്ന അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നയിടങ്ങളിലാണ് ഈഡിസ് കൊതുകുകളെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.
ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് പ്രധാന പ്രതിരോധം. ഞായറാഴ്ചകളില്‍ വീടുകളിലും വെള്ളിയാഴ്ച സ്കൂളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണം പതിവാക്കണം. ചെറിയ അളവ് വെള്ളത്തില്‍പ്പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ഓരോ പ്രാവശ്യവും 100 മുതല്‍ 200 വരെ മുട്ടകളിടും. ഒരുവര്‍ഷത്തോളം മുട്ട കേടുകൂടാതെയിരിക്കും. ഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടാകും.

Back to top button
error: