തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന സി ജിതിൻ നടേമ്മല്‍, ഭാര്യ മുഴപ്പിലങ്ങാട്ട് അശ്വതി, സുഹൃത്തുക്കളായ പാനൂര്‍ മുത്താറിപ്പീടികയിലെ കെപി ഷഫ്നാസ്, കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശി കെ സുബൈര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജിതിനെയും ഭാര്യയെയും വീട്ടില്‍ നിന്നും മറ്റുള്ളവരെ തലശ്ശേരിയില്‍ നിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ചിറക്കല്‍ സ്വദേശിയായ മോഹൻദാസിനെ തലശ്ശേരിയില്‍ വിളിച്ച് വരുത്തിയാണ് യുവതിയും സംഘം തട്ടിപ്പ് നടത്തിയത്. ബുധനാഴ്ച രാവിലെ അശ്വതി താൻ തലശ്ശേരിയില്‍ ഉണ്ടെന്നും ഓട്ടോയ്ക്ക് കൊടുക്കാൻ പണമില്ലെന്നും പറഞ്ഞ് മോഹൻദാസിനെ വിളിച്ച് വരുത്തുകയായിരുന്നു. തലശ്ശേരിയില്‍ എത്തിയ മോഹൻദാസിനെ ജിതിനും സംഘവും ബലമായി ഒട്ടോയില്‍ കയറ്റി കാറിന്റെ താക്കോല്‍ കൈക്കലാക്കി.തുടര്‍ന്ന്, മോഹൻദാസിന്റെ കൈവശമുണ്ടായിരുന്ന ആറായിരം രൂപയും തട്ടിയെടുത്തു.
പിന്നീട് ഇദ്ദേഹത്തിന്റെ കാറില്‍ തന്നെ കാടാച്ചിറ എത്തിച്ച് ബ്ലാങ്ക് സ്റ്റാമ്ബ് പേപ്പറില്‍ ഒപ്പിടിപ്പിച്ചു. കാറ് വിട്ട് തരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് മമ്ബറത്ത് ഇറക്കി വിടുകയായിരുന്നു. ഇതിന് പിന്നാലെ, മോഹൻദാസ് തലശ്ശേരി പോലീസ് സ്റ്റഷനില്‍ പതാതി നല്‍കി. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.