പാലക്കാട്:റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.നെന്മാറ ശ്രീവള്ളി സദനത്തില്‍ മണികണ്ഠന്റെ ഭാര്യ രമ്യ(36) ആണ് മരിച്ചത്.
മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ എലവഞ്ചേരി കരിങ്കുളത്ത് വച്ചായിരുന്നു അപകടം.മണികണ്ഠനും ഭാര്യയും നെന്മാറ ഭാഗത്ത് നിന്ന് കൊല്ലങ്കോടു ഭാഗത്തേക്ക് പോകുകയായിരുന്നു. കരിങ്കുളത്ത് വച്ച് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് മണികണ്ഠന്റെ ഭാര്യ രമ്യ റോഡിലേക്ക് വീഴുകയായിരുന്നു.
പിന്നാലെ വന്ന ടിപ്പറിന്റെ പിൻഭാഗത്തെ ടയര്‍ രമ്യയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു മരണം. നാട്ടുകാര്‍ രമ്യയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.