SportsTRENDING

അര്‍ജന്‍റീനന്‍ ആരാധകരെ നിരാശരാക്കി ‘മെശിഹാ’യുടെ പ്രഖ്യാപനം!

ബ്യൂണസ് ഐറീസ്: 2026 ഫിഫ ലോകകപ്പ് കളിക്കാൻ താനുണ്ടാകില്ലെന്ന് അർജൻറീനൻ ഇതിഹാസം ലിയോണൽ മെസി. ഖത്തറിൽ 2022ൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ അർജൻറീനയെ കിരീടത്തിലേക്ക് നയിച്ച നായകനായ മെസി അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇൻറർ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് തൻറെ ഭാവിയെ കുറിച്ച് മനസ് തുറന്നത്. ‘2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തൻറെ അവസാന ലോകകപ്പാണ്. കാര്യങ്ങൾ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്’ എന്നുമാണ് മെസിയുടെ വാക്കുകൾ.

ഖത്തറിലെ കിരീടം തൻറെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് എന്നും ലിയോണൽ മെസി വ്യക്തമാക്കി. ഭാവിയെ കുറിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അനുവാദം അർജൻറീനൻ പരിശീലകൻ സ്‌കലോണി മെസിക്ക് നൽകിയിരുന്നു. ‘മെസിക്കായുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. മെസി ഇനി കളിക്കില്ലെങ്കിൽ പകരം പദ്ധതികൾ തേടും. അടുത്ത ലോകകപ്പിലും മെസി കളിക്കണം എന്നാഗ്രഹമുണ്ട്. എന്നാൽ ആദ്യം യോഗ്യത നേടുകയാണ് മുന്നിലുള്ള ലക്ഷ്യം’ എന്നും സ‌്‌കലോണി അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയും കാനഡയും മെക്‌സിക്കോയും ചേർന്നാണ് 2026ലെ ഫുട്ബോൾ ലോകകപ്പിന് വേദിയൊരുക്കുന്നത്.

Signature-ad

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായിരുന്ന ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് വീഴ്‌ത്തിയാണ് ലിയോണൽ മെസിയുടെ അർജൻറീന കപ്പുയർത്തിയത്. ലോകകപ്പ് കരിയറിൽ രണ്ടാം തവണ മെസി ഗോൾഡൻ ബോൾ നേടിയപ്പോൾ കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ടും അർജൻറീനൻ ഗോളി എമി മാർട്ടിനസ് ഗോൾഡൻ ഗ്ലൗവും കരസ്ഥമാക്കി. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നിർണായക സേവുമായി അർജൻറീനയുടെ എമി മാർട്ടിനസ് വിജയശിൽപിയായി. ഫ്രാൻസിനായി ഹാട്രിക് നേടിയ കിലിയൻ എംബാപ്പെയുടെ ഒറ്റയാൾ പ്രകടത്തിന് ഫലമില്ലാണ്ടുപോയി.

Back to top button
error: