CrimeNEWS

രാത്രിയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍മുറികളില്‍ മാനേജര്‍; 14 വയസുകാരി മരിച്ചതോടെ പോക്സോ കേസ്

ബംഗളൂരു: ശിവമോഗ സാഗറിലെ വനശ്രീ റെസിഡന്‍ഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. ശിവമോഗ സ്വദേശി എച്ച്.പി. മഞ്ചപ്പയെയാണ് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിലെ 14-കാരിയായ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിനുശേഷമാണ് ഇയാള്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നുവന്നത്. മരിച്ച വിദ്യാര്‍ഥിനിയും ലൈംഗികപീഡനത്തിന് ഇരയായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ഇയാളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.

Signature-ad

രാത്രിയില്‍ ഹോസ്റ്റല്‍മുറികളില്‍ ഇയാള്‍ എത്തുന്നതായും പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായുമാണ് വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നത്. സംഭവത്തില്‍ ഇടപെട്ട ജില്ലാ ശിശുക്ഷേമസമിതി മഞ്ചപ്പയ്ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണ് പോലീസ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.

 

Back to top button
error: