IndiaNEWS

ബ്രേക്ക് ജേർണി ടിക്കറ്റുമായി റയിൽവെ;ഏത് സ്റ്റേഷനില്‍ വേണമെങ്കിലും യാത്രക്കാർക്ക് യാത്ര അവസാനിപ്പിച്ച്‌ രണ്ടു ദിവസത്തിനു ശേഷം അതേ ടിക്കറ്റില്‍ യാത്ര തുടരാം

ബ്രേക്ക് ജേർണി ടിക്കറ്റുമായി റയിൽവെ.ഏത് സ്റ്റേഷനില്‍ വേണമെങ്കിലും യാത്രക്കാർക്ക് യാത്ര അവസാനിപ്പിച്ച്‌ രണ്ടു ദിവസത്തിനു ശേഷം അതേ ടിക്കറ്റില്‍ യാത്ര തുടരാമെന്നതാണ് ഇതിന്റെ ഗുണം.
സഞ്ചാരികള്‍ക്കും ദീര്‍ഘയാത്രക്കാര്‍ക്കും ഏറ്റവും പ്രയോജനപ്പെടുത്തുവാൻ പറ്റിയ ഒന്നാണ് ബ്രേക്ക് ജേര്‍ണി ടിക്കറ്റ്.കുറഞ്ഞ ചെലവില്‍ ദൂരയാത്ര പൂര്‍ത്തിയാക്കുവാൻ സഹായിക്കുന്ന ഇതുവഴി 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ യാത്രക്കാര്‍ക്ക് ഏത് സ്റ്റേഷനില്‍ വേണമെങ്കിലും അവസാനിപ്പിച്ച്‌ രണ്ടു ദിവസത്തിനു ശേഷം അതേ ടിക്കറ്റില്‍ യാത്ര തുടരുവാൻ അനുവദിക്കുന്ന നിയമാണിത്.
എന്നാല്‍  ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്നും ട്രെയിൻ 500 കിലോമീറ്റര്‍ ദൂരം പിന്നിട്ടാല്‍ മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ കഴിയൂ. ഇനി നിങ്ങളുടെ യാത്രാ ദൂരം 1000 കിലോമീറ്ററില്‍ കൂടുതലുണ്ടെങ്കില്‍ രണ്ട് തവണ യാത്ര ബ്രേക്ക് ചെയ്ത് പിന്നീട് തുടരുവാനും സാധിക്കും.

Back to top button
error: