തിരുവനന്തപുരം:ബംഗളുരുവിലെ നഴ്സിംഗ് കോളേജില്‍ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കിളിമാനൂരിലെ എസ്എംഎസി ഗ്ലോബല്‍ എജ്യുക്കേഷൻ എന്ന സ്ഥാപനം അടച്ചു പൂട്ടി.
സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തിൽ കിളിമാനൂർ പൊലീസിന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടല്‍.
കർണാടകയിൽ രാജീവ് ഗാന്ധി സര്‍വകലാശാലക്ക് കീഴിലെ കോളേജില്‍ അഡ്മിഷൻ തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് എസ്എംഎസി ഗ്ലോബല്‍ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ കിളിമാനൂര്‍ ശാഖാ തട്ടിപ്പ് നടത്തിയത്. അഡ്മിഷൻ ഫീസ് ഇനത്തിലുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയാണ് കിളിമാനൂരിലെ പത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് തട്ടിയത്.
കൂടാതെ രക്ഷിതാക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ച് വിദ്യാഭ്യാസ വായ്പ എന്ന വ്യാജേനെ മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ലോണും തരപ്പെടുത്തി. ബംഗളുരുവില്‍ എത്തിയ വിദ്യാര്‍ഥികള്‍ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.