KeralaNEWS

മറുനാടൻ മലയാളി:എഫ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

തിരുവനന്തപുരം:മലയാളി ഓണ്‍ലൈൻ ചാനലിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി.പി വി ശ്രീനിജിൻ എംഎല്‍എയുടെ പരാതിയിലാണ് നടപടി.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന ഷാജന്റെ അപേക്ഷയും കോടതി നിരാകരിച്ചു.എംഎല്‍എയുടെയും സര്‍ക്കാരിന്റെയും വിശദീകരണം കേട്ടശേഷമേ തീരുമാനമെടുക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.ഇതേത്തുടര്‍ന്ന് ഷാജൻ മുൻകൂര്‍ജാമ്യത്തിനായി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ 15ന് പരിഗണിക്കും.

 

Signature-ad

 

വ്യാജ വാര്‍ത്തയുണ്ടാക്കി വ്യക്ത്യാധിക്ഷേപം നടത്തുന്നുവെന്ന എംഎല്‍എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമത്തിലെ 3 -1 (ആര്‍), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് കഴിഞ്ഞദിവസം എളമക്കര പൊലീസ് കേസെടുത്തത്.മറുനാടൻ മലയാളിയുടെ എഡിറ്റര്‍ ഷാജൻ സ്കറിയ, സിഇഒ ആൻ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്.

Back to top button
error: