HealthNEWS

കൊളസ്‌ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി

ഹൃദയാഘാതവും മറ്റ് ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കുന്ന കൊളസ്‌ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി.വേണ്ടത് ബീറ്റ്‌റൂട്ട് മാത്രമാണ്.
ആശുപത്രിയിൽ ലക്ഷങ്ങൾ പൊടിക്കുമ്പോൾ വളരെ ചെലവ് കുറഞ്ഞതാണ് ബീറ്റ് റൂട്ട്. ഇത് ചെറിയ കഷണങ്ങളാക്കി മിക്സിയില്‍ അരിച്ചെടുത്ത് അതില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാ നീര് ചേര്‍ത്താല്‍ രുചികരമായ ബീറ്റ്‌റൂട്ട് ജ്യൂസ് റെഡിയാകും. ഇത് ദിവസവും കുടിച്ചാല്‍ കൊളസ്‌ട്രോള്‍ മാത്രമല്ല പല രോഗങ്ങളും പമ്ബ കടക്കുമെന്ന് നാട്ടുവൈദ്യം പറയുന്നു.
കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്തതാണ് പോഷക ഗുണമുള്ള ബീറ്റ്റൂട്ട് ജ്യൂസ്. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിര്‍ത്താനും ഇത് സഹായിക്കും.കൊളസ്‌ട്രോള്‍ കുറയുന്നതിനോടൊപ്പം രക്തക്കുറവ് ( അനീമിയ ) മൂലം വിഷമിക്കുന്നവര്‍ക്ക് രക്തം ഉണ്ടാകാനും ഈ ജ്യൂസ് സഹായിക്കുന്നു.വിറ്റാമിൻ എ, സി, കെ, അയണ്‍ , പൊട്ടാസ്യം എന്നിവയാല്‍ സമ്ബന്നമാണ് ബീറ്റ്റൂട്ട്.
#നാട്ടുവൈദ്യം#നാട്ടറിവ്#പ്രഗൽഭനായ വൈദ്യന്റെ നിർദ്ദേശപ്രകാരം മാത്രം#

Back to top button
error: