Movie

പ്രഭുദേവയ്ക്ക് പെണ്‍കുഞ്ഞ്, മകളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു താരം

    ചെന്നൈ: നടൻ, നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍ എനീ നിലകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് പ്രഭുദേവ. പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെയായി താരം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ തനിക്കു പെണ്‍കുഞ്ഞ് പിറന്ന സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ്  പ്രഭുദേവ. ‘ഈ അമ്പതാം വയസിലാണ് പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നതെന്നും മകളോടൊപ്പം സമയം ചിലവഴിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും’ താരത്തെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

‘ഇത് സത്യമാണ്. ഈ പ്രായത്തില്‍ ഞാന്‍ വീണ്ടും അച്ഛനായി. ഇപ്പോള്‍ ജീവിതത്തിന് ഒരു പൂര്‍ണത വന്നത് പോലെ തോന്നുന്നു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാന്‍ വളരെയധികം ജോലി ചെയ്യുന്നതായി എനിക്ക് തോന്നി. എന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്’
താരം പറയുന്നു. പ്രഭുദേവയുടെ കുടുംബത്തിലേക്ക് ആദ്യമായാണ് ഒരു പെണ്‍കുഞ്ഞ് വരുന്നത്.

Signature-ad

2020 ലോക് ഡൗണ്‍ കാലത്താണ് പ്രഭുദേവയും ഫിസിയോ തെറാപിസ്റ്റായ ഹിമാനിയും വിവാഹിതരാവുന്നത്. 2011 ല്‍ ആദ്യ ഭാര്യ റംലത്തുമായി വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. നര്‍ത്തകിയായിരുന്നു ഇവര്‍. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. മുംബൈയിലും ചെന്നൈയിലുമായാണ് താരം ഇപ്പോള്‍ ജോലി ചെയ്യുന്നത്.

Back to top button
error: