ബെയ്ജിങ്: ഇന്ത്യൻ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന.ഒരാളും രാജ്യത്ത് കണ്ടുപോകരുതെന്നാണ് നിർദ്ദേശം.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ നടപടി.വിസ പുതുക്കി നല്‍കുന്നതിലെ കാലതാമസം മൂലം ചൈനയിലെ ഇന്ത്യൻ റിപ്പോര്‍ട്ടമാര്‍ നാലുപേരും രാജ്യം വിട്ടിരുന്നു. ഇതില്‍ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ടര്‍ കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്. പ്രസാര്‍ ഭാരതിയുടെയും ഹിന്ദുവിന്റെയും റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏപ്രിലിന് ശേഷം ചൈന വിസ പുതുക്കി നല്‍കിയില്ല.
അതേസമയം ചൈനീസ് റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പടെയുള്ള വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യുന്നതിന് യാതൊരു തടസവുമില്ലെന്ന് കേന്ദ്ര വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.