CrimeNEWS

കണ്ണുകൾ കുത്തിപ്പൊട്ടിച്ച ശേഷം ‍ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി

ഹൈദരാബാദ്: പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ജുട്ടു സിരിഷ(19) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ പരിഗി മണ്ഡലിലെ കലാപൂര്‍ ഗ്രാമത്തിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്.പെൺകുട്ടിയെ കണ്ണില്‍ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി കായലില്‍ തള്ളുകയായിരുന്നൂ.

ജൂണ്‍ 10 ന് രാത്രി 11 മണിയോടെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് രക്തത്തില്‍ മുങ്ങിയ നിലയില്‍ കായലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്കായി നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

Signature-ad

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

Back to top button
error: