ദില്ലി: ഐഫോൺ പ്രേമികൾക്ക് സന്തോഷ വാർത്ത. ഐഫോൺ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്. നിർദ്ദിഷ്ട ബാങ്ക് കാർഡ് ഉപയോഗിച്ച് 58,749 രൂപയിൽ താഴെ ഐഫോൺ 13 5ജി ഫോൺ വാങ്ങാനാണ് ഇപ്പോൾ അവസരം. എക്സേഞ്ച് ഓഫറുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാനുള്ള അവസരവും ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നുണ്ട്.
നിലവിൽ ആപ്പിൾ ഐഫോൺ 13 28 ജിബി സ്റ്റോറേജ് മോഡലിന് ഫ്ലിപ്കാർട്ടിൽ 58,749 രൂപ വിലയിൽ ലഭ്യമാകും. ആപ്പിളിൻറെ ഓൺലൈൻ സ്റ്റോറിൽ ഇതേ ഫോണിൻറെ വില 69,900 രൂപയാണ്. ഇതിലൂടെ തന്നെ ഐഫോൺ 13ന് 11,151 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ള ഉപയോക്താക്കൾക്ക് ആപ്പിൾ ഐഫോൺ 13 57,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. കാരണം ഫ്ലിപ്കാർട്ട് ഈ കാർഡിൽ ഫോണിന് 10 ശതമാനം വരെ കിഴിവ് ലഭിക്കും.
ഇതിന് പുറമേ ഉപയോക്താക്കൾക്ക് 30,000 രൂപ വരെ അധിക എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ഇതിലൂടെ വീണ്ടും കുറഞ്ഞ വിലയ്ക്ക് ഐഫോൺ 13 വാങ്ങാൻ കഴിയും. നിങ്ങളുടെ നിലവിലെ ഫോണിൻറെ അടിസ്ഥാനത്തിലാണ് എക്സ്ചേഞ്ച് തുക കണക്കാക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഫ്ലിപ്പ്കാർട്ടിൽ ഈ ഓഫർ പരിമിത സമയത്തേക്കാണോ, ദീർഘകാലത്തേക്കോ എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ നൽകിയിട്ടില്ലെന്നാണ് വിവരം.