റിട്ട.അധ്യാപികയായ ഓമനയമ്മയെ(77) കൈ കെട്ടി വായില്‍ തുണി തിരുകി കത്തി കഴുത്തില്‍ വച്ച് കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്.ആറ്റിങ്ങല്‍ കാരിച്ചയില് രേവതി ഭവനില്‍ ശ്യാം കുമാറാ(36)ണ് പിടിയിലായത്.
വെള്ളിയാഴ്ചയാണ് കൈ കെട്ടിയ നിലയിലും വായ്ക്കുള്ളില്‍ തുണി തിരുകിയ നിലയിലും ഓമനയമ്മയെ കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയച്ചതിനെത്തുടര്‍ന്ന് കടയ്ക്കല്‍ പോലീസെത്തി ഓമനയമ്മയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പ്രതി ആക്രമിച്ചു നാലര പവൻ സ്വര്‍ണ്ണാഭരണങ്ങളും ഏഴായിരത്തോളം രൂപയും കവരുകയായിരുന്നുവെന്ന് ഓമനയമ്മ പോലീസിനോട് പറഞ്ഞു.
പ്രതി തള്ളിയതിനെത്തുടര്‍ന്നുള്ള വീഴ്ചയില്‍ വയോധികയുടെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.