പാലക്കാട്:പൊതുവിദ്യാലയങ്ങളില്‍ പഠിച്ച ഒരു നാട്ടിൻപുറത്തുകാരിയുടെ നേട്ടം ആഘോഷിക്കുകയാണ് പട്ടാമ്പിക്കടുത്തുള്ള കൊടുമുണ്ട ഗ്രാമം.
കോഴിക്കോട്ടുപറമ്ബില് രാമചന്ദ്രന്റെയും ഷിജുമോളുടെയും മൂത്തമകള്‍ ആര്‍ദ്രയാണ് ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഒന്നരകോടിയുടെ സ്കോളര്‍ഷിപ്പ് നേടി നാടിന് അഭിമാനമായത്.
യു.കെയിലെ വാര്‍വിക് യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി പ്രവേശനം ലഭിച്ചതാണ് ആര്‍ദ്രക്ക് സ്വപ്നസാക്ഷാത്കാരമായത്.പി.എച്ച്.ഡിക്കൊപ്പം പലഘട്ടങ്ങളില്‍ നടന്ന ഇൻറര്വ്യൂകളിലൂടെയാണ് “Chancellor”s International Scholarship ” ആര്‍ദ്ര നേടിയത്. മൂന്നുവര്‍ഷത്തെ സ്കോളര്‍ഷിപ്പോടെയുള്ള റിസര്‍ച്ച് ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും.
കൊടുമുണ്ട ഗവ. ഹൈസ്കൂളില്‍നിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് എസ്.എസ്.എല്‍.സി പരീക്ഷ പൂര്‍ത്തിയാക്കിയത്. വാണിയംകുളം ടി.ആര്.കെ.എച്ച്.എസ്.സിലായിരുന്നു ഹയര്‍ സെക്കൻഡറി പഠനം.സെപ്റ്റംബര്‍ 15ന് യുകെയിലേക്കുള്ള യാത്രയുടെ ത്രില്ലിലാണ് ആര്‍ദ്ര.