KeralaNEWS

കൊല്ലം റയിൽവെ സ്റ്റേഷൻ വികസനം ഇതുവരെ; ആദ്യഘട്ടം 2024 ജനുവരിയിൽ പൂർത്തിയാകും

കൊല്ലം റെയില്‍വേ സ്റ്റേഷന്റെ ആദ്യഘട്ട നിര്‍മ്മാണം 2024 ജനുവരിയില്‍ പൂര്‍ത്തിയാക്കും.റെയില്‍വേ സ്റ്റേഷൻ വികസനം ആരംഭിച്ച ഘട്ടത്തില്‍ പദ്ധതി നിര്‍വഹണത്തിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നിന്ന് ആറുമാസം മുമ്ബേ പൂര്‍ത്തിയാക്കാവുന്ന വിധം നിര്‍മ്മാണം അതിവേഗതയിലാണെന്ന് മേല്‍നോട്ട ചുമതലയുള്ള ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.2025ല്‍ പണികൾ മൊത്തം പൂര്‍ത്തിയാക്കി കമ്മിഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനം ഇതുവരെ

 കൊല്ലം റെയില്‍വേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട നിര്‍മ്മാണത്തിന് അതിവേഗം

Signature-ad

 കൊല്ലം മെമു ഷെഡ് സമഗ്ര വികസനത്തിന് കരാര്‍

 കൊല്ലം – ചെങ്കോട്ട ട്രെയിനുകളില്‍ എല്‍.എച്ച്‌.ബി കോച്ചാക്കാനുള്ള നടപടി പുരോഗമിക്കുന്നു

 പുനലൂര്‍ – ഗുരുവായൂര്‍ എക്സ്‌പ്രസ് മധുര വരെ നീട്ടാനും വിസ്റ്റോഡോം കോച്ച്‌ ഘടിപ്പിക്കാനും പ്രേമചന്ദ്രന്റെ ശുപാര്‍ശ

 തിരുനെല്‍വേലി ഗാന്ധിദാം ഹംസഫര്‍ എക്‌സിപ്രസിന് കൊല്ലത്ത് സ്റ്റോപ്പിന് പ്രാഥമിക ധാരണ

 പൂനലൂര്‍ – ചെങ്കോട്ട സെക്ഷനിലെ ട്രെയിനുകളില്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാൻ പരിശോധന

 ഭഗവതിപുരം- ഇടമണ്‍ വൈദ്യുതീകരണം ഡിസംബറില്‍ പൂര്‍ത്തിയാകും

 എറണാകുളം- വേളാങ്കണ്ണി- എറണാകുളം സ്പെഷ്യല്‍ സര്‍വീസ് ബൈവീക്കിലി റഗുലര്‍ എക്സ്‌പ്രസാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി

 തിരുനെല്‍വേലി പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ്‌പ്രസ് തൂത്തുക്കുടിയിലേയ്ക്ക് ദീര്‍ഘിപ്പിക്കുന്നത് ടൈംടേബിള്‍ കമ്മിറ്റിയുടെ പരിഗണനയില്‍

 തിരുവനന്തപുരം – മധുര അമൃത എക്‌സ്‌പ്രസ് രാമേശ്വരത്തേയ്ക്ക് നീട്ടും

 കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഫുട് ഓവര്‍ ബ്രിഡ്ജും ഒന്നും രണ്ടും ഫ്‌ളാറ്റ്‌ഫോമുകളുടെ വികസനവും സെപ്തംബറില്‍ പൂര്‍ത്തിയാകും

 ചന്ദനത്തോപ്പ്, തെന്മല, ഇടമണ്‍, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, ന്യൂ ആര്യങ്കാവ് സ്റ്റേഷനുകളിലെ ഫ്‌ളാറ്റ്‌ഫോം വികസനത്തിന് 2.50 കോടി

 കുണ്ടറ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളുടെ ഷെല്‍ട്ടര്‍ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും.

പുനലൂര്‍ റെയില്‍വേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയുടെ ടെണ്ടര്‍ പൂര്‍ത്തിയായി. ഇവിടെ മൂന്നാം പ്ലാറ്റ്‌ഫോമിനുള്ള സാങ്കേതിക പരിശോധന കഴിഞ്ഞു. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമില്‍ ലിഫ്ട് സ്ഥാപിക്കാൻ 40 ലക്ഷം രൂപയുടെ ടെണ്ടര്‍ വിളിച്ചു. ട്രെയിനുകളുടെ ബോഗികളില്‍ വെള്ളം നിറയ്ക്കാനുള്ള 1.45 കോടിയുടെ സംവിധാനം ആഗസ്റ്റില്‍ പൂര്‍ത്തിയാക്കും.

ഗുരുവായൂര്‍ പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്‌പ്രസ്, മധുര ചെങ്കോട്ട മധുര പാസഞ്ചര്‍, ചെങ്കോട്ട കൊല്ലം ചെങ്കോട്ട പാസഞ്ചര്‍ എന്നിവ യോജിപ്പിച്ച്‌ ഗുരുവായൂര്‍ മധുര ഇന്റര്‍സിറ്റി എക്‌സ്‌പ്രസാക്കാനുള്ള പഠനങ്ങള്‍ പൂര്‍ത്തിയാക്കി, അനുമതിക്കായി റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു.

 

വിശാഖപട്ടണം -കൊല്ലം ട്രെയിൻ പുനലൂരിലേയ്ക്ക് ദീര്‍ഘപ്പിക്കുക, ധൻബാദ് എക്സ്‌പ്രസ് കൊല്ലത്തേയ്ക്ക് ദീര്‍ഘിപ്പിക്കുക, തിരുനെല്‍വേലിയില്‍ നിന്ന് തെങ്കാശി കൊല്ലം, ആലപ്പുഴ വഴി മംഗലാപുരത്തേയ്ക്ക് പുതിയ ട്രെയിൻ സര്‍വീസ്, കൊല്ലം ചെങ്കോട്ട വഴി തിരുവന്തപുരത്ത് നിന്ന് തിരുപ്പതിയിലേയ്ക്ക് പുതിയ സര്‍വീസ്, കൊല്ലം ചെങ്കോട്ട പാസഞ്ചര്‍ ട്രെയിനിന്റെ സമയം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ച്‌ തിരുനെല്‍വേലിയിലേയ്ക്ക് ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയ എം.പിയുടെ നിര്‍ദേശങ്ങള്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്ന സമയത്ത് പരിഗണിക്കുമെന്നും ദക്ഷിണ റെയില്‍വേ ഉറപ്പ് നല്‍കി.

Back to top button
error: