LocalNEWS

പത്തനംതിട്ട മൂഴിയാര്‍‍ അണക്കെട്ടിൽ റെഡ് അലര്‍ട്ട്

പത്തനംതിട്ട: വനാന്തരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന് മൂഴിയാര്‍‍ അണക്കെട്ടിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
192.63 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇന്നലെ വൈകിട്ടോടെ ഇത് 190 അടി പിന്നിട്ടു. 192.3 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറന്നുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതേത്തുടർന്ന് കക്കാട് പവര്‍ ഹൗസ് വരെ ഇരു കരകളിലും ‍താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: