കോട്ടയം: സോളര്‍ കമ്മിഷന് എതിരായ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഗൗരവം കൊടുക്കുന്നില്ലെന്ന എ ഗ്രൂപ്പിന്റെ പരാതിക്ക് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ”ഉമ്മന്‍ചാണ്ടിയോട് ചെയ്തതിന് കാലം നിങ്ങളോട് കണക്ക് ചോദിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞ പ്രതിപക്ഷ നേതാവിനെ കുറിച്ചാണ് പറയുന്നതെന്ന് ഓര്‍ക്കണം. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ പാര്‍ട്ടി പ്രതികരിച്ചില്ല എന്ന് പറയുന്നത് ശരിയല്ല. ഈ കേസില്‍ തനിക്കറിയാവുന്ന കാര്യങ്ങളൊന്നും ഇന്ന് പ്രതികരിക്കുന്ന പലര്‍ക്കും അറിയില്ല.” – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഈ പാര്‍ട്ടിയിലെ എല്ലാവരും ഒരേ സ്വരത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണ നല്‍കിയാണ് നിന്നത്. അന്വേഷണം നടത്തിയ ഹേമചന്ദ്രന്‍ തന്നെ പരസ്യമായി പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ കുറേ കാര്യങ്ങള്‍ പുറത്തുവന്നു. ആ സത്യങ്ങള്‍ പുറത്തെത്തിയത് തനിക്കും ആശ്വാസമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.